വിദേശികളെ മൂന്നുഘട്ടമായി കൊണ്ടുവരാന്‍ കുവൈത്ത് നീക്കം

കുവൈത്ത് സിറ്റി- നാട്ടില്‍ പോയി മടങ്ങാനാവാതിരുന്ന വിദേശികളെ മൂന്നു ഘട്ടങ്ങളിലായി കൊണ്ടുവരാനുള്ള പുതിയ പദ്ധതിയുമായി കുവൈത്ത്.  

ആദ്യ ഘട്ടത്തില്‍ ഡോക്ടര്‍, നഴ്‌സ്, ആരോഗ്യ പ്രവര്‍ത്തകര്‍, പ്രോസിക്യൂട്ടര്‍, ജഡ്ജ്, അധ്യാപകര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. രണ്ടാം ഘട്ടത്തില്‍ കുടുംബ വിസയിലുള്ളവര്‍ക്കും ആര്‍ട്ടിക്കിള്‍ 22 വിസയിലുള്ളവര്‍ക്കും ആര്‍ട്ടിക്കിള്‍ 18 വിസയിലുള്ളവരും.
 മൂന്നാം ഘട്ടത്തില്‍ ശേഷിക്കുന്ന എല്ലാവരെയും പരിഗണിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റ ഭാഗമായിട്ടാണ് പുതിയ നീക്കം.

 

 

Latest News