അഭിഷേകും കോവിഡ് നെഗറ്റീവ്

മുംബൈ- ബോളിവുഡ് താരം അഭിഷേക്  ബച്ചന് കോവിഡില്‍നിന്നു രോഗമുക്തി. അഭിഷേക് തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.

തന്റെ കോവിഡ് ഫലം നെഗറ്റീവായെന്ന് അറിയിച്ച അഭിഷേക് തനിക്ക് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും നാനാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു. ഇതോടെ ബച്ചന്‍ കുടുംബത്തില്‍ എല്ലാവരും കോവിഡ്  വിമുക്തരായി.

ജൂലൈ 12നാണ് അമിതാഭ് ബച്ചനും അഭിഷേകിനും രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. തൊട്ടുപിന്നാലെ അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയും കോവിഡ് സ്ഥിരീകരിച്ചു. ഇവരും നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുടെ ഫലം കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നെഗറ്റീവാകുകയും ചെയ്തു.

 

Latest News