ദാമ്പത്യ ജീവിതത്തില്‍ സമാധാനം വേണ്ടവര്‍ക്കു  ടിപ്‌സുമായി കുഞ്ചാക്കോ ബോബന്‍

തലശ്ശേരി- മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതരായ ദമ്പതികളാണ് കുഞ്ചാക്കോ ബോബനും പ്രിയയും. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവര്‍ക്കും ഒരു ഇസഹാക്ക് എന്ന കുഞ്ഞ് പിറന്നത്. തന്റെ സിനിമ വിശേഷങ്ങള്‍ മാത്രമല്ല വീട്ടു വിശേഷങ്ങളും ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ദാമ്പത്യ ജീവിതത്തില്‍ സമാധാനം വേണമെങ്കില്‍ പാലിക്കേണ്ട ഒരു നിയമവുമായി എത്തിയിരിക്കുകയാണ് താരം. ഭാര്യ പ്രിയക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചാണ് തന്റെ ആ നിയമമെന്തെന്ന് വെളിപ്പെടുത്തിയത്. 'വര എവിടെ വരയ്ക്കണമെന്ന് അവള്‍ തീരുമാനിക്കട്ടെ' ദാമ്പത്യ ജീവിതത്തില്‍ സമാധാനത്തിനായുള്ള പുതിയ നിയമം ഇതാണ് എന്നാണ് ചാക്കോച്ചന്‍ കുറിച്ചിരിക്കുന്നത്. താരത്തിന്റെ ഈ കുറിപ്പിന് താഴെ രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.
 

Latest News