Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരിപ്പൂര്‍ അപകടം: ബന്ധുക്കള്‍ക്ക് നാട്ടിലെത്താന്‍ എംബസി സൗകര്യമൊരുക്കും

ദുബായ്- കരിപ്പൂരില്‍ അപകടത്തില്‍പെട്ടയാളുകളുടെ ബന്ധുക്കള്‍ക്ക് ഉടന്‍ നാട്ടിലെത്താന്‍ യു.എ.ഇ ഇന്ത്യന്‍ എംബസി സൗകര്യമൊരുക്കും.
ശനി രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ എംബസി ഇതിനായി തുറന്നിരിക്കും.
നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ഏറ്റവുമടുത്ത വിമാനങ്ങളില്‍ ഇവര്‍ക്ക് സീറ്റുകള്‍ നല്‍കും.
അപകടത്തില്‍പെട്ടവരുടെ ബന്ധുക്കള്‍ക്കായി യു.എ.ഇയില്‍ ഹെല്‍പ് ലൈന്‍ തുറന്നിട്ടുണ്ട്.
ദുബായില്‍നിന്നു പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാരുടെ യു.എ.ഇയിലുള്ള ബന്ധുക്കള്‍ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 056 5463903, 054 3090572, 054 3090572, 054 3090575 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

 

Latest News