ലോകത്തെ ഏറ്റവും വലിയ അഞ്ച് ഷിപ്പിംഗ് കേന്ദ്രങ്ങളില്‍ ദുബായിയും

ദുബായ്- ആഗോളതലത്തില്‍ ഏറ്റവും വലിയ അഞ്ച് ഷിപ്പിംഗ് കേന്ദ്രങ്ങളില്‍ ഒന്നായി വീണ്ടും ദുബായ്. ഗ്ലോബല്‍ ഷിപ്പിംഗ് ഇന്‍ഡസ്ട്രി സൂചികയിലാണ് ദുബായ് തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഇടംപിടിച്ചത്. പട്ടികയില്‍ മധ്യേഷ്യയിലെ ഏക നഗരവും ദുബായ് ആണ്.
റോട്ടര്‍ഡാം, ഹാംബര്‍ഗ്, ഏതന്‍സ്, ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, ടോക്യോ എന്നിവക്ക് മുകളിലാണ് ദുബായ് ഇടം പിടിച്ചിരിക്കുന്നത്. സിംഗപ്പൂര്‍ ആണ് സൂചികയില്‍ ഒന്നാമത്. പൊതുസ്വകാര്യ മേഖലകള്‍ തമ്മിലുള്ള യഥാര്‍ത്ഥ പങ്കാളിത്തവും നിരന്തരം പിന്തുണ നല്‍കുന്ന രാഷ്ട്രനേതൃത്വവുമാണ് നേട്ടത്തിന് പിന്നിലെന്ന് ദുബായ് പോര്‍ട്ട് കസ്റ്റംസ് ആന്റ് ഫ്രീസോണ്‍ ചെയര്‍മാന്‍ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലൈമാന്‍ പറഞ്ഞു.

 

Latest News