ലെബനോന് അടിയന്തര മെഡിക്കല്‍ സഹായമെത്തിച്ച് യു.എ.ഇ

ദുബായ്- 113 പേര്‍ കൊല്ലപ്പെട്ട ബെയറൂത്ത് സ്‌ഫോടനത്തില്‍ അടിയന്തര മെഡിക്കല്‍ സഹായമെത്തിച്ച് യു.എ.ഇ. 43 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളാണ് യു.എ.ഇ വ്യോമമാര്‍ഗം ലെബനോനിലെത്തിച്ചത്.

സിറിഞ്ചുകള്‍, ബാന്‍ഡേജുകള്‍, ശസ്ത്രക്രിയക്ക് ആവശ്യമായ വസ്ത്രങ്ങള്‍ തുടങ്ങി 20 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന അവശ്യ വസ്തുക്കള്‍ ഇവയില്‍ ഉള്‍പ്പെടും. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് സഹായം. ആവശ്യമെങ്കില്‍ കൂടുതല്‍ സഹായമെത്തിക്കുമെന്ന് അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ഹാഷ്മി പറഞ്ഞു.

 

Latest News