Sorry, you need to enable JavaScript to visit this website.

കോവിഡ് വാക്‌സിന്‍: ഷാര്‍ജയില്‍ പുതിയ കേന്ദ്രം തുറന്നു

ഷാര്‍ജ- യു.എ.ഇ.യുടെ കോവിഡ് വാക്സിന്‍ പരീക്ഷണം ഊര്‍ജിതം. പരീക്ഷണം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബിക്ക് പുറമേ ഷാര്‍ജയില്‍ കൂടി അധികൃതര്‍ പുതിയ കേന്ദ്രം തുറന്നു. ഷാര്‍ജയിലെ അല്‍ ഖറൈന്‍ ഹെല്‍ത്ത് സെന്ററില്‍ ഒരുക്കിയ കേന്ദ്രത്തില്‍ ദിനംപ്രതി 500 പേര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാം. രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ട് വരെ താല്‍പര്യമുള്ളവര്‍ക്ക് പരീക്ഷണത്തിന്റെ ഭാഗമാകാമെന്ന് അധികൃതര്‍ അറിയിച്ചു.
യാത്രാനിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ മറ്റ് എമിറേറ്റുകളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ അബുദാബിയിലെത്തി വാക്സിന്‍ പരീക്ഷണത്തിന്റെ ഭാഗമാവാന്‍ അവസരമുണ്ടായിരുന്നില്ല. ഇതു പരിഹരിക്കാനാണ് ഷാര്‍ജയില്‍ കൂടി പരീക്ഷണ കേന്ദ്രം ആരംഭിച്ചത്.
അബുദാബി ആരോഗ്യവകുപ്പ്, അബുദാബി ആസ്ഥാനമായ ടെക്‌ഫോം ഗ്രൂപ്പ് (ഗ്രൂപ്പ് 42), ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ സിനോഫാം എന്നിവര്‍ ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്. പരീക്ഷണം ലോകാരോഗ്യ സംഘടനയ്ക്കു കീഴില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

 

Latest News