Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനില്‍ 40,000 പേര്‍ കോവിഡ് മുക്തരായി

മനാമ- രാജ്യത്ത് 40,000  പേര്‍ കോവിഡ് മുക്തരായെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം. നിലവില്‍ 2784 കോവിഡ് രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 41 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.
24 മണിക്കൂറിനിടെ പുതിയ 382 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 149 അസുഖബാധിതര്‍ വിദേശികളാണ്. ഓഗസ്റ്റ് അഞ്ചിന് 9,285 പരിശോധനകള്‍ നടത്തിയെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇതുവരെ 8,67,534 ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. 39,576 ആണ് രോഗമുക്തരുടെ എണ്ണം. 154 പേര്‍ മരണത്തിന് കീഴടങ്ങി.

 

Latest News