Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കി കുവൈത്ത്

കുവൈത്ത് സിറ്റി- തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ കൊണ്ടുവരാന്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥന കുവൈത്ത് അംഗീകരിച്ചു. ഇന്ത്യയടക്കം പന്ത്രണ്ടോളം രാജ്യങ്ങളുടെ ആവശ്യത്തിന് അനുമതി നല്‍കിയതായി കുവൈത്ത് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
ഓഗസ്റ്റ് 10 മുതല്‍ ഒക്ടോബര്‍ 24 വരെയാകും വിമാന സര്‍വീസുകള്‍. ആയിരം പ്രവാസികള്‍ ദിനംപ്രതി ഇന്ത്യയിലെത്തും. കുവൈത്തിലെ 47 ലക്ഷം ജനസംഖ്യയില്‍ 10 ലക്ഷമാണ് ഇന്ത്യക്കാര്‍.
കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ 31 രാജ്യങ്ങളിലെ വിമാനങ്ങള്‍ക്കാണ് കുവൈത്ത് നിരോധം ഏര്‍പ്പെടുത്തിയിരുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് ആദ്യം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.
പിന്നീട് ചൈന, ബ്രസീല്‍, കൊളംബിയ, അര്‍മേനിയ, സിറിയ, സ്പെയിന്‍, സിംഗപ്പൂര്‍, ബോസ്നിയ, ഹെര്‍സഗോവിന, ഇറാഖ്, മെക്സിക്കോ, ഇന്തോനേഷ്യ, ചിലി, ഈജിപ്ത്, ലെബനോന്‍, ഹോങ്കോംഗ്, ഇറ്റലി, വടക്കന്‍ മാസിഡോണിയ, മോള്‍ഡോവ, പനാമ, പെറു, സെര്‍ബിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, കൊസോവോ മുതലായ 27 രാജ്യങ്ങളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

 

Latest News