Sorry, you need to enable JavaScript to visit this website.

30 ലക്ഷത്തിന്റെ ഉപകരണങ്ങൾ കവർന്ന രണ്ട് സൗദി പൗരന്മാർ പിടിയിൽ

മക്ക - മുപ്പതു ലക്ഷത്തിലേറെ റിയാൽ വിലവരുന്ന ഉപകരണങ്ങളും കാബിളുകളും മറ്റും കവർന്ന രണ്ടു സൗദി പൗരന്മാരെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. അൽഖവാജാത്ത് റോഡിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ നിന്ന് മുപ്പതു ലക്ഷത്തിലേറെ റിയാൽ വിലവരുന്ന ഉപകരണങ്ങളും മോട്ടോറുകളും കാബിളുകളും കവർച്ച ചെയ്യപ്പെട്ടതായി കഅ്കിയ പോലീസ് സ്റ്റേഷനിൽ പരാതി ലഭിിക്കുകയായിരുന്നു. മോഷണ വസ്തുക്കളുമായി രക്ഷപ്പെടുന്നതിനിടെ പ്രതികളുടെ വാഹനം കേടായി. ഇതേത്തുടർന്ന് വാഹനം ഉപേക്ഷിച്ച് ഇരുവരും ഓടിരക്ഷപ്പെടുകയായിരുന്നു. 
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച സുരക്ഷാ വകുപ്പുകൾ പ്രതികൾക്കു വേണ്ടി കെണിയൊരുക്കുകയും മോഷണ വസ്തുക്കൾ സൂക്ഷിച്ച, കേടായ വാഹനം രഹസ്യമായി നിരീക്ഷിക്കുകയുമായിരുന്നു. രാത്രിയുടെ മറവിൽ കേടായ വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാൻ എത്തിയപ്പോഴാണ് പ്രതികളെ സുരക്ഷാ വകുപ്പുകൾ കൈയോടെ പിടികൂടിയത്. നിരവധി കവർച്ചകളിൽ പങ്കുള്ളവരാണ് പ്രതികളെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർ നടപടികൾക്കായി പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. 
 

Tags

Latest News