Sorry, you need to enable JavaScript to visit this website.

ഒരു മന്ത്രി സ്വപ്‌നയുടെ ഫ്‌ളാറ്റ് സന്ദര്‍ശിച്ചു; മറ്റൊരു മന്ത്രിയുടെ  വീട്ടില്‍ സമ്മാനങ്ങളുമായി സ്വപ്‌നയുമെത്തി

തിരുവനന്തപുരം- ഇടതുസര്‍ക്കാരിന് തലവേദനയായി സ്വര്‍ണക്കടത്തിലെ വിവാദനായിക സ്വപ്‌നയുമായി ബന്ധപ്പെട്ട രാഷ്ട്രീയഭരണ നേതാക്കളടെ വിവരങ്ങള്‍ പുറത്തുവരുന്നു. സംസ്ഥാനത്തെ ഒരു മന്ത്രി സ്വപ്‌നയുടെ ഫ്‌ളാറ്റ് സന്ദര്‍ശിച്ചതായും മറ്റൊരു മന്ത്രിയുടെ വീട്ടില്‍ സ്വപ്‌ന സമ്മാനങ്ങളുമായി എത്തിയെന്നുമുള്ള വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മന്ത്രിമാരുടെ പേരു വിവരങ്ങള്‍ സഹിതമാണ് സ്വപ്നയുടെ മൊഴിയെന്നാണ് സൂചന. സ്വകാര്യ ആവശ്യത്തിനായിരുന്നു മന്ത്രി സ്വപ്‌നയുടെ വീട്ടിലേക്ക് എത്തിയത്. മന്ത്രി മകന്റെ വിസാ കാര്യങ്ങള്‍ക്കായി പോയിരുന്നു. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറി. മറ്റൊരു മന്ത്രിയുടെ വീട്ടിലേക്ക് സ്വപ്‌ന സമ്മാനങ്ങളുമായി പോയിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മന്ത്രി സ്വപ്‌നയ്ക്ക് മൊബൈല്‍ സന്ദേശങ്ങള്‍ അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. മിക്ക മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിരുന്നു എന്നും രണ്ടുമന്ത്രിമാര്‍ക്ക് നിരന്തര ബന്ധം ഉണ്ടായിരുന്നു എന്നും സൂചന ലഭിച്ചത് അനുസരിച്ച് അന്വേഷണം ആ വഴിയ്ക്കു പുരോഗമിക്കുകയാണ്. സാധാരണഗതിയില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതിന് മന്ത്രിമാര്‍ വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങേണ്ടതുണ്ട്. ഔദ്യോഗിക ചടങ്ങുകള്‍ക്ക് ആണെങ്കില്‍ പോലും സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോകോള്‍ വഴിയാണ് അനുമതി തേടേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളെ കിട്ടാനും പ്രോട്ടോകോള്‍ വിഭാഗം വഴി അനുമതി തേടേണ്ടതുണ്ട്. എന്നാല്‍ അതൊന്നുമില്ലാതെയാണ് ഇക്കാര്യങ്ങളെല്ലാം നടന്നത്.

Latest News