മസ്‌കത്ത്- വടക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളിയാഴ്ച മുതല്‍ ഒമാനില്‍ ശക്തമായ മഴ ലഭിക്കുമെന്നു സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 40 മില്ലിമീറ്റര്‍ മുതല്‍ 100 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.
മസ്‌കത്ത്, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, ദാഹിറ, അല്‍ വുസ്ത, ബുറൈമി ഗവര്‍ണറേറ്റുകളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളത്.
ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാല്‍ മരുഭൂമികളിലും തുറസായ സ്ഥലങ്ങളിലും പൊടി ഉയര്‍ന്നേക്കും. കടല്‍ പ്രക്ഷുബ്ധമായിരിക്കും.