ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക്. 24 മണിക്കൂറിനിടെ 56,282 പേര്‍ക്കാണ് വിവിധ സംസ്ഥാനങ്ങളിലായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 19,64,537 ആയി. 904 രണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ രേഖപ്പെടുത്തിയത്. കോവിഡ് മൂലമുള്ള മരണം 40,699 ആയി ആയി.
എന്നാല്‍ രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. 3,28,337 പേരാണ് ഇതുവരെ രോഗമുക്തരായത്. 67.62 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 5,95,501 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, ന്യൂദല്‍ഹി, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത്.
ഓഗസ്റ്റ് അഞ്ച് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 2,21,49,351 കോവിഡ് ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 6,64,949 ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍ അറിയിച്ചു.






