ഗുജറാത്തില്‍ കോവിഡ് ആശുപത്രിയില്‍ തീപ്പിടിത്തം; എട്ട് മരണം

അഹമ്മദാബാദ്- ഗുജറാത്തിലെ അഹമ്മദാബാദില്‍ കോവിഡ് ആശുപത്രിയിലുണ്ടായ അഗ്നിബാധയില്‍ എട്ട് രോഗികള്‍ മരിച്ചു.
35 രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. അഹമ്മദാബാദിലെ നവരംഗ്പുരയിലുള്ള ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ശ്രേയ് ആശുപത്രിയിലെ ഐ.സി.യുവിലാണ് തീ പടര്‍ന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കാരണം അറിവായിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News