ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് കോവിഡ് 

ചെന്നൈ- ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് ദിവസമായി ജലദോഷവും അസ്വസ്ഥതയും ശ്വാസതടസവും പനിയും ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനായതെന്നും അദ്ദേഹം അറിയിച്ചു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ തുടരാമായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി താന്‍ ആശുപത്രിയില്‍ പ്രവേശിച്ചുവെന്നും ബാലസുബ്രഹ്മണ്യം പറഞ്ഞു.


 

Latest News