Sorry, you need to enable JavaScript to visit this website.

പഴയത് മറക്കില്ല, അദ്വാനിയെ സ്മരിച്ച് ആര്‍.എസ്.എസ് തലവന്‍

ന്യൂദല്‍ഹി- അയോധ്യയില്‍ രാമക്ഷേത്രത്തിന് മുന്നോടിയായി നടന്ന  ഭൂമിപൂജ പുതിയ ഇന്ത്യയിലെ പുതിയ തുടക്കമാണെന്ന്് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്.  ദശാബ്ദങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ വലിയ സംതൃപ്തി നല്‍കുന്നതാണ് ഈ ചടങ്ങെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആര്‍.എസ്.എസ് മേധാവി.
മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ സഫലതയാണിത്. നമ്മള്‍ ഒരു പ്രതിജ്ഞയെടുത്തിരുന്നു. അന്നത്തെ ആര്‍.എസ്.എസ് മേധാവിയായിരുന്ന ബാലാസാഹേബ് ദേവറസ് പറഞ്ഞിരുന്നു 20-30 വര്‍ഷം പോരാടിയാലേ രാമക്ഷേത്രം എന്നത് യാഥാര്‍ഥ്യമാകൂ എന്ന്. ഇന്നിപ്പോള്‍ ആ പോരാട്ടത്തിന്റെ മുപ്പതാം വാര്‍ഷികത്തില്‍ രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജ നടത്തിയിരിക്കുന്നു. രാജ്യത്ത് മൊത്തം ഇന്ന് ആഹ്ലാദം അലയടിക്കുകയാണ്. നിരവധി ആളുകള്‍ ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കുവാന്‍ വേണ്ടി ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. അവരില്‍ പലര്‍ക്കും ഇന്നീ ചടങ്ങില്‍ എത്തിച്ചേരാനായില്ല. അദ്വാനി വീട്ടില്‍ ഇരുന്നാണ് ഇത് വീക്ഷിക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് മറ്റു പലരെയും ചടങ്ങിലേക്ക് ക്ഷണിക്കാനായില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

 

 

Latest News