സൗദിയില്‍ കോവിഡ്- 1626 പേര്‍ക്ക് രോഗമുക്തി; 1389 പേര്‍ക്ക് രോഗം

റിയാദ്- സൗദി അറേബ്യയില്‍ 1626 പേര്‍ക്ക് കോവിഡ് മുക്തിയുണ്ടായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1389 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 36 പേര്‍ മരിക്കുകയും ചെയ്തു.
ആശുപത്രിയില്‍ ചികിത്സയിലുള്ള 34490 പേരില്‍ 1991 പേരുടെ നില ഗുരുതരമാണ്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 282824 ഉം മരിച്ചവരുടെ എണ്ണം 3020 ഉം ആയി ഉയര്‍ന്നു. 245314 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്.

Latest News