Sorry, you need to enable JavaScript to visit this website.

ശ്രീരാമൻ നീതിയാണ്, അനീതിയിൽ രാമനില്ല-രാഹുൽ ഗാന്ധി

ന്യൂദൽഹി- മര്യാദാ പുരുഷോത്തമൻ എന്നറിയപ്പെടുന്ന ശ്രീരാമൻ മാനവീയ ഗുണങ്ങളുടെ സ്വരൂപമാണ്. നമ്മുടെ മനസിന്റെ ഉള്ളറകളിലെ മനുഷ്യത്വത്തിന്റെ കാതലാണ്. രാമൻ സ്‌നേഹമാണ്. അത് വെറുപ്പിൽ പ്രകടമാകില്ല. ശ്രീരാമൻ കരുണയാണ്. അത് ക്രൂരതയിൽ പ്രകടമാകില്ല. ശ്രീരാമൻ നീതിയാണ്. അത് അനീതിയിൽ പ്രകടമാകില്ല. അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ രാമക്ഷേത്രത്തിനുള്ള ശിലയിടൽ ചടങ്ങ് നടക്കുന്നതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ട്വീറ്റ്. അയോധ്യയിലെ ഭൂമി പൂജയുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി നടത്തിയ ട്വീറ്റ് വിവാദമായിരുന്നു. ഭൂമി പൂജ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും സാംസ്‌കാരിക സംഗമത്തിനും വഴിയൊരുക്കുമെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

 

Latest News