Sorry, you need to enable JavaScript to visit this website.

രാമക്ഷേത്ര നിർമ്മാണം ഐതിഹാസികം; രാജ്യത്തിന്റെ കാത്തിരിപ്പ് അവസാനിച്ചു-മോഡി

അയോധ്യ- അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് ഐതിഹാസിക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും മനസ് പ്രകാശഭരിതമായെന്നും ജയ് ശ്രീറാം എന്ന ശബ്ദം ഇപ്പോൾ രാമന്റെ നഗരത്തിൽ മാത്രമല്ല, ലോകം മുഴുക്കെ മുഴങ്ങുകയാണെന്നും മോഡി പറഞ്ഞു. ഇതേവരെ രാമൻ കഴിഞ്ഞിരുന്നത് ടെന്റിലായിരുന്നു. രാം ലല്ലയ്ക്ക് ഒരു വലിയ ക്ഷേത്രം തന്നെ നിർമ്മിക്കുമെന്നും മോഡി പറഞ്ഞു. രാമൻ രാജ്യത്തിന്റെ ഏത് ഭാഗത്തുമുണ്ട്. രാമൻ നമ്മുടെ ആത്മാവിലുണ്ട്. നമ്മിലൂടെ ഒഴുകുന്നു. നമ്മുടെ ഹൃദയത്തിൽ വസിക്കുന്നുവെന്നും മോഡി വ്യക്തമാക്കി. ഇന്ന് ഇന്ത്യ മുഴുവൻ രാമനിൽ മുഴുകിയിരിക്കുകയാണെന്നും മോഡി പറഞ്ഞു.

 

Latest News