വാക്‌സിന്‍ പരീക്ഷണം: സന്നദ്ധരായവര്‍ക്ക് അഡ്‌നെക്കില്‍ ചെല്ലാം

അബുദാബി-  കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ മുന്നോട്ടു വരുന്നവര്‍ക്ക് നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ (അഡ്‌നെക്) റജിസ്‌ട്രേഷനും പരിശോധനയ്ക്കുമായി സൗകര്യം ഒരുക്കി.

മുന്‍കൂര്‍ അനുമതി എടുക്കാതെ തന്നെ ഇവിടെയെത്തി നേരിട്ട് പരിശോധനയ്ക്കു ഹാജരാകാം. ദിവസേന 10,000 പേര്‍ക്ക് പരിശോധന നടത്താനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. പരിശീലനം സിദ്ധിച്ച വിദഗ്ധ സംഘത്തിന്റെ സേവനം വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ ലഭിക്കും.

ജൂലൈ 16ന് ആരംഭിച്ച പരീക്ഷണ കുത്തിവെപ്പില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു. 2 ഡോസ് മരുന്ന് 2 തവണയായാണ് കുത്തിവയ്ക്കുക.

 

Latest News