കേരളത്തില്‍ രണ്ടുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം- സംസ്ഥാനത്ത് ചൊവ്വാഴ്ച രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.  കാസര്‍കോട് ചാലിങ്കാല്‍ എണ്ണപ്പാറ പള്ളപ്പുഴ ഷംസുദ്ദീന്‍(52), തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് (70) എന്നിവരാണ് മരിച്ചത്.

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഷംസുദ്ദീന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഘട്ടത്തിലാണ് പനി അനുഭവപ്പെട്ടത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. വീണ്ടും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.  ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.

പോള്‍ ജോസഫിന് ഹൃയസംബന്ധമായ മറ്റ് അസുഖങ്ങളുമുണ്ടായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കോവിഡ് മൂലമുള്ള മരണമാണോയെന്ന് സ്ഥിരീകരണം വന്നിട്ടില്ല.

 

Latest News