എറണാകുളത്ത് എഴുപത്തിയഞ്ചുകാരിക്ക്  ക്രൂര പീഡനം; ശരീരത്തില്‍ ആഴത്തില്‍ മുറിവ്

കൊച്ചി- എറണാകുളം കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തില്‍ മുറിപ്പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഇവരിപ്പോള്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്നലെ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. ശരീരത്തില്‍ പലയിടത്തും മറിവേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കേലഞ്ചേരി പൊലീസ് അറിയിച്ചു. പരിക്കേറ്റ സത്രീക്ക് ഓര്‍മ്മക്കുറവും മാനസിക അസ്വാസ്ഥ്യവുമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.


 

Latest News