Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാരനും കൂട്ടുകാര്‍ക്കും 25 കോടിയുടെ ബിഗ്ടിക്കറ്റ് സമ്മാനം


അബുദാബി- ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരനും സുഹൃത്തുക്കള്‍ക്കും 12 ദശലക്ഷം ദിര്‍ഹം (25 കോടിയോളം രൂപ) സമ്മാനം. ദുബായില്‍ ഒപ്റ്റിഷ്യനായ പശ്ചിമബംഗാള്‍ സ്വദേശി ദീപാങ്കര്‍ ഡേ(37)യെയും 11 സുഹൃത്തുക്കളെയുമാണ് ഭാഗ്യം കടാക്ഷിച്ചത്.

ജൂലൈ 14ന് ദീപാങ്കര്‍ ആണ് ഭാഗ്യ ടിക്കറ്റെടുത്തത്. 9 വര്‍ഷമായി യു.എ.ഇയിലുള്ള ഇദ്ദേഹം 2018 മുതല്‍ സമ്മാനത്തുക കൂട്ടുകാര്‍ക്ക് തുല്യമായി പങ്കിടും. തന്റെ പണം എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ മറ്റ് 6 സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരാണ്. അടുത്ത മാസത്തെ ടിക്കറ്റുകളുടെ വില്‍പനയും ആരംഭിച്ചു. ഇതാദ്യമായി ഒന്നാം സമ്മാനമായ 10 ദശലക്ഷം ദിര്‍ഹത്തിന് പുറമെ, രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും നല്‍കും. ടിക്കറ്റുകള്‍ ഈ മാസം 31 വരെ വാങ്ങിക്കാം: www.bigticket.ae സെപ്റ്റംബര്‍ 3 നാണ് നറുക്കെടുപ്പ്.

 

Latest News