Sorry, you need to enable JavaScript to visit this website.

ഷാര്‍ജയില്‍ ഇസ്‌ലാമിക് വേള്‍ഡ് പാര്‍ക്ക് തുറന്നു

ഷാര്‍ജ- ലോക മുസ്്‌ലിം പണ്ഡിതന്മാരെക്കുറിച്ച് വിജ്ഞാനം പകരാന്‍ ഷാര്‍ജ യൂണിവേഴ്‌സിറ്റി സിറ്റിക്ക് സമീപം ഇസ്‌ലാമിക് വേള്‍ഡ് പാര്‍ക്ക് തുറന്നു. ഷാര്‍ജ അല്‍ ദൈദ് റോഡിന് സമീപമായി പ്രവര്‍ത്തനം തുടങ്ങിയ പാര്‍ക്ക് പൊതുമരാമത്ത് വകുപ്പ് ഉദ്ഘാടനം ചെയ്തു.
16 മുസ്‌ലിം പണ്ഡിതന്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ ഉദ്യാനം സന്ദര്‍ശകര്‍ക്ക് നല്‍കുമെന്ന് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗവും പൊതുമരാമത്ത് വകുപ്പ് ചെയര്‍മാനുമായ എന്‍ജിനിയര്‍ അലി ബിന്‍ ഷഹീന്‍ അല്‍ സുവൈദി പറഞ്ഞു. കുട്ടികള്‍ക്കുള്ള പ്രത്യേക കളിസ്ഥലങ്ങള്‍ക്ക് പുറമെ ഫുഡ് കോര്‍ട്ട് ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. 1800 മീറ്റര്‍ ഇന്റര്‍ലോക്ക് നടപ്പാതകള്‍, 1,00,000 ചതുരശ്രമീറ്ററിലേറെ വരുന്ന ഹരിതയിടങ്ങള്‍, നാല് പ്രവേശന കവാടങ്ങള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

 

Latest News