അയോധ്യ ഭൂമി പൂജ അശുഭ ദിനത്തിലെന്ന് ദിഗ് വിജയ് സിംഗ്

ന്യൂദല്‍ഹി- രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമിപൂജ അശുഭ ദിനത്തിലാണെന്നും  നിരവധി ബിജെപി നേതാക്കള്‍ക്ക് കോവിഡ് 19 ബാധിക്കാനുളള കാരണമിതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്.

ഓഗസ്റ്റ് അഞ്ച് ഒരു അശുഭദിനമാണെന്ന് സ്വാമി സ്വരൂപാനന്ദ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി മോഡിയുടെ സൗകര്യം നോക്കിയിട്ടാണ് ഭൂമി പൂജക്കായി ഈ ദിവസം നിശ്ചയിച്ചിരിക്കുന്നത്. അതിനര്‍ഥം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുളള ഹിന്ദുമത വിശ്വാസങ്ങള്‍ക്കും മുകളിലാണ് മോഡിയെന്നാണ്. ഇതാണോ ഹിന്ദുത്വ?' സിംഗ് ചോദിച്ചു.

ഭൂമിപൂജ നടത്തി എത്രപേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് പ്രധാനമന്ത്രിയോട് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടണം. സനാതന ധര്‍മത്തിന്റെ ലംഘനം അനുവദിക്കാനാവില്ലെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

 

Latest News