ഖത്തറില്‍നിന്ന് ഏഴ് വന്ദേഭാരത് സര്‍വീസുകള്‍ റദ്ദാക്കി

ദോഹ- ഖത്തറില്‍നിന്നുള്ള ഏഴ് വന്ദേഭാരത് സര്‍വീസുകള്‍ റദ്ദാക്കി. യാത്രക്കാരുടെ കുറവാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണം. എയര്‍ ഇന്ത്യയുടെ അഞ്ചും ഇന്‍ഡിഗോയുടെ രണ്ടും സര്‍വീസുകള്‍ ആണ് റദ്ദാക്കിയത്. ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ ആണ് സര്‍വീസുകള്‍ റദ്ദാക്കിയ വിവരം അറിയിച്ചത്.

ഇന്നത്തെ മംഗളുരു,  അഞ്ചിന് പോകേണ്ട ഹൈദരാബാദ്, ആറിനുള്ള ബെംഗളുരു, ഏഴിനുള്ള ചെന്നൈ, ഒന്‍പതിനുള്ള ദല്‍ഹി എന്നിങ്ങനെയാണ് റദ്ദാക്കിയ എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍. ഇന്‍ഡിഗോയുടെ ഇന്നത്തെ ചെന്നൈ, നാലിനുള്ള  ലഖ്‌നൗ സര്‍വീസുകളുമാണ് റദ്ദാക്കിയത്.

 

Latest News