Sorry, you need to enable JavaScript to visit this website.

അബുദാബി സ്‌കൂളുകള്‍ 30 ന് തുറക്കുന്നു, ഇ ലേണിങ്ങും തുടരും

അബുദാബി- കൊറോണമൂലം അടച്ച  അബുദാബിയിലെ സ്‌കൂളുകള്‍ 30 ന് തുറക്കും.   മാര്‍ച്ച് 5ന് അടച്ച സ്‌കൂളുകള്‍ ഈ മാസാവസാനം തുറക്കാന്‍ അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അനുമതി നല്‍കി.
ആരോഗ്യ സുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടാകരുതെന്ന്  മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തെര്‍മല്‍ സ്‌കാന്‍ സ്ഥാപിച്ച് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ശരീരോഷ്മാവ് പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കണം. സാമൂഹിക അകലം പാലിച്ചു മാത്രമേ ക്ലാസില്‍ വിദ്യാര്‍ഥികളെ ഇരുത്താവൂ.
ഒരാഴ്ച ക്ലാസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അടുത്ത ആഴ്ച ഇ–ലേണിങ് എന്ന രീതിയാണ് ഭൂരിഭാഗം സ്‌കൂളുകളും അവലംബിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 6 മുതല്‍ 12 ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് ഈ മാസം 30 മുതല്‍ സ്‌കൂളിലെത്തുക. അകലം പാലിച്ച് ഇരുത്തേണ്ടതിനാല്‍ ഒരു ക്ലാസിലെ 10 മുതല്‍ 15 വരെ  വിദ്യാര്‍ഥികളെ മാത്രമേ സ്‌കൂളിലേക്കു വിളിക്കൂ.

ശേഷിച്ച കുട്ടികള്‍ ഇതേസമയത്ത് ഇ-ലേണിങിലൂടെ ക്ലാസില്‍ തുടരുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് അബുദാബി സണ്‍റൈസ് സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ഷീല ജോണ്‍ പറഞ്ഞു. സ്‌കൂളിലേക്ക് മക്കളെ വിടാന്‍ താല്‍പര്യമില്ലാത്ത രക്ഷിതാക്കള്‍ക്ക് ഇ-ലേണിങ് തെരഞ്ഞെടുക്കാന്‍ അഡെക് അനുവാദം നല്‍കിയിട്ടുണ്ട്.

 

Latest News