Sorry, you need to enable JavaScript to visit this website.

കാലിഫോര്‍ണിയയില്‍ 'ആപ്പിള്‍ ഫയര്‍' പടരുന്നു;  എട്ടായിരത്തോളം ആളുകളെ ഒഴിപ്പിച്ചു  

ലോസ് ഏഞ്ചല്‍സ്-സതേണ്‍ കലിഫോര്‍ണിയയിലെ റിവര്‍സൈഡ് കൗണ്ടിയില്‍ 'ആപ്പിള്‍ ഫയര്‍' എന്ന് വിളിപ്പേരിട്ട കാട്ടുതീ പടരുന്നു. ഇതേ തുടര്‍ന്ന് ആ പ്രദേശങ്ങളിലെ എണ്ണായിരത്തോളം ആളുകളെ ഒഴിപ്പിച്ചു. നഗരത്തില്‍ നിന്ന്  75 മൈല്‍ കിഴക്കായി ചെറി വാലിയിലാണ് തീപിടിത്തം തുടങ്ങിയത്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 700 ഏക്കറില്‍ നിന്ന് ശനിയാഴ്ച വൈകിട്ടോടെ 4125 ഏക്കറിലേക്കാണു തീ വ്യാപിച്ചു. 2586 വീടുകളില്‍ നിന്നായി 7800 പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു വീടും രണ്ടു കെട്ടിടങ്ങളും തകര്‍ന്നു. പ്രാദേശിക ഹോട്ടലുകളിലും ബ്യൂമോണ്ട് ഹൈസ്‌കൂളിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. മൊറോംഗോ റോഡിന് വടക്ക്, മില്യാര്‍ഡ് കാനന്‍ റോഡിന് കിഴക്ക്, വൈറ്റ്വാട്ടര്‍ മലയിടുക്ക് റോഡിന് പടിഞ്ഞാറ് എന്നിവിടങ്ങളില്‍ നിന്നും ആളുകളോട് ഒഴിയാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ചൂടുള്ള താപനില, വളരെ കുറഞ്ഞ ഈര്‍പ്പം, കടല്‍ത്തീരത്തെ കാറ്റ് എന്നിവ കാരണം ഈ വാരാന്ത്യത്തില്‍ തീ പടരുന്നതിനുള്ള സാധ്യത കൂടുതലാണെന്ന് ദേശീയ കാലാവസ്ഥാ സര്‍വീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

Latest News