Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വര്‍ണക്കടത്തില്‍ നടന്‍ സൂര്യയ്ക്കും പങ്കുണ്ടെന്ന  ആരോപണവുമായി നടി മീര മിഥുന്‍

ചെന്നൈ-തമിഴ് സൂപ്പര്‍താരം സൂര്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നടിയും മോഡലുമായ മീര മിഥുന്‍. അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കലാണ് സൂര്യയുടെയും കുടുംബത്തിന്റെയും പണിയെന്നാണ് മീരയുടെ ആരോപണം. കേരളത്തില്‍ ഇപ്പോള്‍ വിവാദമായിക്കൊണ്ടിരിക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ സൂര്യയ്ക്കും പങ്കുണ്ടെന്നും അവര്‍ ആരോപിച്ചതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ നടന്‍ രജനികാന്തിനെതിരെയും ഇവര്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. തനിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ രജനികാന്ത് പറഞ്ഞു പരത്തിയെന്നായിരുന്നു ആരോപണം.സമാനമായി വിജയ്‌ക്കെതിരെയും മീര ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിജയ് തന്റെ ആരാധകരെ ഉപയോഗിച്ച് ട്വിറ്ററിലൂടെ തനിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നായിരുന്നു പരാതി. ഇത് തന്നെ ആത്മഹത്യ ചിന്തയിലേക്ക് തള്ളിവിട്ടെന്നും മീര പറയുന്നു.നേരത്തെ നടി തൃഷയ്‌ക്കെതിരെ മീര ഉന്നയിച്ച ആരോപണങ്ങളും വിവാദമായിരുന്നു, സിനിമയില്‍ തനിക്ക് വരുന്ന അവസരങ്ങള്‍ ഓരോന്നായി തൃഷ തട്ടിത്തെറിപ്പിക്കുന്നുവെന്നായിരുന്നു മീര പറഞ്ഞത്.സൂര്യയ്ക്കും വിജയിക്കുമെതിരെ ആരോപണങ്ങളുന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇരുതാരങ്ങളുടെയും ആരാധകര്‍ മീരയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണിപ്പോള്‍. സാമൂഹിക മാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ നല്‍കുന്നത്.
 

Latest News