കോവിഡ് ഭേദമായി; അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു

മുംബൈ- കോവിഡ് രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സിനിമാതാരം അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു. അമിതാഭിന്റെ മകൻ അഭിഷേക് ബച്ചന്റെ കോവിഡ് റിസൽട്ട് ഇതേവരെ നെഗറ്റീവ് ആയിട്ടില്ല. കഴിഞ്ഞ മാസം 11നാണ് ബച്ചനെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം മകൻ അഭിഷേക് ബച്ചനെയും കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അഭിഷേകിന്റെ ഭാര്യ ഐശ്വര്യറായ്, മകൾ ആരാധ്യ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾക്ക് നന്ദി പറയുന്നതായി ബച്ചൻ പ്രതികരിച്ചു. വീട്ടിൽ ക്വാറന്റൈനിൽ പ്രവേശിക്കുന്നതായും ബച്ചന്റെ ട്വീറ്റുണ്ട്.

 

Latest News