സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം താഴേക്ക് തന്നെ, 2533 പേർക്ക് രോഗമുക്തി

റിയാദ്- സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം താഴോട്ട്. 24 മണിക്കൂറിനിടെ 2533 പേര്‍ കൂടി കോവിഡ് മുക്തരായി. 1357 പേര്‍ക്കാണ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്. 30 പേര്‍ മരിക്കുകയും ചെയ്തു. മക്ക (153), റിയാദ് (94), ജിദ്ദ (72), ഹഫൂഫ് (64), ബുറൈദ (54), ജിസാന്‍ (52) എന്നീ നഗരങ്ങളാണ് രോഗബാധയില്‍ ഇന്ന് മുന്നിട്ട് നില്‍ക്കുന്നത്. മറ്റ് നഗരങ്ങളിലെല്ലാം 50 താഴെയാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത് 35837 പേര്‍ മാത്രമാണ്. ഇവരില്‍ 2011 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 278835 ആയും മരണ സംഖ്യ 2917 ആയും ഉയര്‍ന്നു. 240081 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്.

Latest News