കേരളത്തില്‍ വീണ്ടും കോവിഡ് മരണം; ഉറവിടമറിയാത്ത കേസുകള്‍ വര്‍ധിക്കുന്നു

കൊച്ചി- സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.  ആലുവ കീഴ്മാട് സ്വദേശി ചക്കാലപ്പറമ്പില്‍ സി.കെ.ഗോപിയാണ്. 70 വയസായിരുന്നു. ലോട്ടറി വില്‍പന തൊഴിലാളിയാണ്.
കോവിഡ് സ്ഥിരീകരണത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
ഹൃദയ സംബന്ധിയായി രോഗങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ലാത്തതിനാല്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.

ഗോപിയുടെ കുടുംബത്തിലെ മറ്റ് മൂന്ന് പേര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. എറണാകുളത്ത് ഉറവിടമറിയാത്ത കേസുകള്‍ വര്‍ധിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.

 

Latest News