Sorry, you need to enable JavaScript to visit this website.

പഞ്ചാബ് വിഷമദ്യ ദുരന്തത്തില്‍ മരണം 86 ആയി; 25 പേര്‍ അറസ്റ്റില്‍, 13 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ചണ്ഡീഗഢ്- പഞ്ചാബിലുണ്ടായ വിഷമദ്യ ദുരത്തില്‍ മരിച്ചവരുടെ എണ്ണം വീണ്ടും ഉയരുന്നു. ഇതുവരെ 86 പേരാണ് മരിച്ചത്. ഇതോടെ സര്‍ക്കാര്‍ നടപടികളും അന്വേഷണവും ഊര്‍ജിതമാക്കി. കേസില്‍ ഇതുവരെ 25 പേരെ അറസ്റ്റ് ചെയ്തു. ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരേയും ആറു പോലീസ് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്തു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുടെ ധനസഹായം മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചിട്ടുണ്ട്.

തരന്‍ തരാനില്‍ 12, അമൃത്‌സര്‍ റൂറല്‍ 12, ഗുരുദാസ്പൂര്‍ 11 എന്നിങ്ങനെയാണ് മരണസംഖ്യ. മൂന്ന് ജില്ലകളിലായി ഇതികം നൂറിടങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി. ഗോബിന്ദ എന്നറിയപ്പെടുന്ന ഗോവിന്ദര്‍ബിര്‍ സിങ് എന്ന മാഫിയാ സൂത്രധാരനാണ് വിഷമദ്യം തരന്‍ തരാനില്‍ നിന്ന് അമൃത്‌സര്‍ റൂറല്‍ പ്രദേശത്ത് എത്തിച്ചതെന്ന് സംശയിക്കപ്പെടുന്നു. ഇയാളെ കുടാതെ മുഖ്യ സൂത്രധാരന്‍ ഫൗജന്‍ എന്നറിയപ്പെടുന്ന ദര്‍ശന്‍ റാണി എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. വിഷമദ്യം വിതരണം ചെയ്ത ധാബകളും പോലീസ് സീല്‍ ചെയ്തിട്ടുണ്ട്.
 

Latest News