എഎല്‍ വിജയ്‌യെ നശിപ്പിച്ചതാര്? കമന്റിന് ചുട്ട മറുപടി നല്‍കി അമല പോള്‍

ചെന്നൈ-മുന്‍ ഭര്‍ത്താവ് എഎല്‍ വിജയ്‌യെ പരാമര്‍ശിച്ച് കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടി നല്‍കി തെന്നിന്ത്യന്‍ താരം അമലാ പോള്‍. കോട്ടയം മോനിപ്പള്ളി സ്വദേശിനി മെറിനെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവം സമൂഹ മാധ്യമങ്ങള്‍ കുറച്ചു ദിവസങ്ങളായി ചര്‍ച്ച ചെയ്യുകയാണ്. പ്രമുഖരുള്‍പ്പടെ നിരവധി പേരാണ് അമേരിക്കയില്‍ കൊല്ലപ്പെട്ട മെറിന്റെ നീതിയ്ക്കായി ശബ്ദമുയര്‍ത്തിയത്.മെറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളുടെ ചുവട്ടിലെ കമന്റുകളെ പരാമര്‍ശിച്ച് സുഹൃത്ത് പങ്കുവച്ച ഒരു കുറിപ്പ് അമലാ പോള്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഗാര്‍ഹിക പീഡനത്തെ കുറിച്ചും വൈവാഹിക ജീവിതത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമായിരുന്നു പോസ്റ്റ്. മെറിനെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ഇതിനൊപ്പം പങ്കുവച്ചിരുന്നു. ഇതിനു താഴെയായാണ് അമലയുടെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എഎല്‍ വിജയ്‌യെ പരാമര്‍ശിച്ച് ഒരാള്‍ കമന്റിട്ടത്. ആരാണ് എഎല്‍ വിജയ്‌യെ നശിപ്പിച്ചത്? അതിനു എന്ത് പേരാണ് നല്‍കുക? ഇതായിരുന്നു കമന്റ്. അതിനെ ആത്മാഭിമാനമെന്നും തന്നോട് തന്നെയുള്ള സ്‌നേഹമെന്നും പേരിട്ട് വിളിക്കാമെന്നുമായിരുന്നു അമലയുടെ മറുപടി. 
2014 ജൂണ്‍ 12നായിരുന്നു അമലാ പോളും  സംവിധായകന്‍  എഎല്‍ വിജയ്‌യുടെ വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം 2016ല്‍ വേര്‍പിരിഞ്ഞ ഇരുവരും 2017 ഫെബ്രുവരിയില്‍ നിയമപരമായി വിവാഹ മോചിതരായി.   എ.എല്‍ വിജയ് ജൂലൈ 12ന് വിവാഹിതനായി. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ ആര്‍ ഐശ്വര്യയായിരുന്നു വധു. ഇവര്‍ക്ക് ആശംസ നേര്‍ന്ന് അമല പോള്‍ രംഗത്തെത്തിയിരുന്നു. 

Latest News