ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തിന് മുകളില്‍നിന്ന് വീണുമരിച്ചു

ഷാര്‍ജ- മലയാളി യുവാവിനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പരവൂര്‍ നെടുങ്ങോലം കച്ചേരി വിള വീട്ടില്‍ സുമേഷ് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് എട്ടോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു.
ഷാര്‍ജ മുവൈലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ഗ്രാഫിക് ഡിസൈനറായ ഇദ്ദേഹം കല്‍ബറോഡിലെ ബഹുനില കെട്ടിടത്തിലെ ഫ്‌ളാറ്റില്‍നിന്നാണ് വീണത്. ഒരു വര്‍ഷം മുന്‍പാണ് യു.എ.ഇയില്‍ എത്തിയത്. പിതാവ്: സുരേന്ദ്രന്‍. മാതാവ്: ഓമന.

 

Latest News