വിലാസം c/o കെ.എം.സി.സി: അബ്ദുല്ലയുടെ മൃതദേഹം ഖബറടക്കി

മനാമ- രേഖകളില്ലാത്തതിനാല്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ കഴിയാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച കോഴിക്കോട് വള്ളിയാട് സ്വദേശി അബ്ദുല്ലയുടെ മയ്യത്ത് ബഹ്‌റൈന്‍ കെ.എം.സി.സിയുടെ ഇടപെടലിനെ തുടര്‍ന്ന് മുഹറഖിലെ ബുസൈറ്റീന്‍ കാനു മസ്ജിദില്‍ ഖബറടക്കി.

ബഹ്‌റൈന്‍ കെ.എം.സി.സിയുടെ വിലാസത്തില്‍ ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് അനുവദിച്ചതോടെയാണ് ഇത് സാധ്യമായത്. ഔദ്യോഗിക രേഖകളില്ലാത്തതിനാല്‍
ബഹ്‌റൈന്‍ കെ.എം.സി.സി മയ്യത്ത് പരിപാലന കമ്മിറ്റി കണ്‍വീനറും സെക്രട്ടേറിയറ്റ് അംഗവും ആയ കരീം കുളമുള്ളതില്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി, കെ.എം.സി.സി കോഴിക്കോട് ജില്ലാ കൗണ്‍സിലര്‍ നജീബ് തറോപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമത്തിന്റെ ഫലമായാണ് ഇന്ത്യന്‍ എംബസി പാസ്‌പോര്‍ട്ട് അനുവദിച്ചത്.

നാലു പതിറ്റാണ്ട്  ബഹ്‌റൈനില്‍ പ്രവാസ ജീവിതം നയിച്ച അബ്ദുല്ല ഈമാസം നാലിനാണ് ഹൃദയാഘാതംമൂലം മരണപ്പെട്ടത്.  പാസ്‌പോര്‍ട്ടോ മറ്റ് ഔദ്യോഗിക രേഖകളോ ഉണ്ടായിരുന്നില്ല. വ്യക്തിവിവരങ്ങള്‍പോലും ഇല്ലാത്തതിനാല്‍ മയ്യത്ത് മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോള്‍ സ്‌കൂളില്‍ പഠനം നടത്തിയ ഒരു സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ലഭിച്ചത്. ഔട്ട്പാസിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വ്യക്തിഗത രേഖകളില്ലാത്തതിനാല്‍ വിഫലമായി.

തുടര്‍ന്നാണ്  ബഹ്‌റൈനില്‍ അംഗീകാരമുള്ള സംഘടനയെന്ന പേരില്‍ ബഹ്‌റൈന്‍ കെ.എം.സി.സിയുടെ മേല്‍വിലാസത്തില്‍ അബ്ദുല്ലക്ക് പാസ്‌പോര്‍ട്ട് അനുവദിച്ചത്.

 

 

Latest News