അബുദാബി പ്രവേശ പരിശോധനക്ക് 24 മണിക്കൂര്‍ സൗകര്യം

അബുദാബി-അബുദാബിയില്‍ പ്രവേശിക്കാനുള്ള  അതിവേഗ കോവിഡ് പരിശോധന  ഗന്‍ദൂതിലെ വിശാലമായ പരിശോധനാ കേന്ദ്രത്തില്‍ 24 മണിക്കൂറും നടത്താം.  പെരുന്നാള്‍ തിരക്ക് കണക്കിലെടുത്താണിതെന്ന് 'സിഹ ' അധികൃതര്‍ അറിയിച്ചു.
ഗന്‍ദൂത് കേന്ദ്രത്തില്‍ പ്രതിദിനം 10,000 പരിശോധനകള്‍ വരെ നടത്താന്‍ കഴിയുമെന്ന് പ്രൊജക്ട്  മാനേജര്‍ അബ്ദുല്ല റാഷിദി പറഞ്ഞു. 500 പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്താനും ഇവിടെ ഇപ്പോള്‍ സൗകര്യമുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കി. 250 ഉദ്യോഗസ്ഥരാണ് ജോലി ചെയ്യുന്നത്.

 

Latest News