കുവൈത്ത് യാത്രാവിലക്ക് ഉടന്‍ നീങ്ങിയേക്കും

കുവൈത്ത് സിറ്റി- ഇന്ത്യ ഉള്‍പ്പെടെ 7 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കുവൈത്ത് താത്കാലികമായി ഏര്‍പ്പെടുത്തിയ യാത്രാനിരോധം വൈകാതെ നീങ്ങിയേക്കും. മാസങ്ങളായി നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് പ്രതിസന്ധിയിലായത്.
ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് വരുന്നവര്‍ കോവിഡിനുള്ള പിസിആര്‍ പരിശോധന നടത്തേണ്ട ലാബുകളുടെ പട്ടിക പ്രസിദ്ധീകരിച്ചത് നിരോധം അധികം നീളില്ലെന്നതിന്റെ സൂചനയാണെന്നാണു വിലയിരുത്തല്‍.

ഫെബ്രുവരിയില്‍ നാട്ടില്‍ വന്നതിന് ശേഷം തിരിച്ചുപോകാനാകാത്തവര്‍ ധാരാളമുണ്ട്.  ഓഗസ്റ്റില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ തിരിച്ചുപോകാമെന്ന് കരുതിയിരിക്കെയാണു പുതിയ കടമ്പ.

 

 

Latest News