ഖത്തര്‍: മടങ്ങിവരാനുള്ള പെര്‍മിറ്റിന് അപേക്ഷിക്കാം

ദോഹ- ഖത്തര്‍ പ്രവാസികള്‍ക്ക് ദോഹയിലേക്ക് മടങ്ങി വരാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റിന് ശനി മുതല്‍ അപേക്ഷിച്ച് തുടങ്ങാം. പെര്‍മിറ്റ് ലഭിച്ചാല്‍ വിദേശവിമാനങ്ങള്‍ക്കുള്ള പ്രവേശന വിലക്ക് ഇന്ത്യ പിന്‍വലിക്കുന്നത് അനുസരിച്ച് ദോഹയിലേക്ക് മടങ്ങി എത്തുകയും ചെയ്യാം.
ഖത്തര്‍ ഐഡി കാലാവധി കഴിഞ്ഞവര്‍ക്കും റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ മടങ്ങിയെത്താം. ഇന്ത്യ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ വൈകിയാല്‍ പ്രവാസി സംഘടനകളും ട്രാവല്‍ ഏജന്‍സികളും കേരളത്തില്‍നിന്നു ഖത്തറിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നതിനാല്‍ മടങ്ങി വരവില്‍ ആശങ്കപ്പെടേണ്ടതില്ല.

റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ ദോഹയിലെത്തി 7 ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. ഖത്തര്‍ അംഗീകൃത കോവിഡ്19 പരിശോധനാ കേന്ദ്രങ്ങള്‍ ഉണ്ടെങ്കില്‍ യാത്രക്ക് 48 മണിക്കൂറിനുള്ളില്‍ അവിടെ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ ദോഹയിലെത്തി 7 ദിവസം ഹോം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകും.

 

Latest News