Sorry, you need to enable JavaScript to visit this website.

ചൈനീസ് ടെലിവിഷന്‍ ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്രം

ന്യൂദല്‍ഹി- ചൈനീസ് ആപ്പുകള്‍ക്ക് പിന്നാലെ ചൈനയില്‍നിന്നുള്ള ടെലിവിഷന്‍ ഇറക്കുമതിക്കും നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ. പ്രാദേശിക ഉല്‍പാദകരെ പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുമാണ് നടപടിയെന്നാണ് വിശദീകരണം.

കളര്‍ ടെലിവിഷനുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരുന്ന നയഭേദഗതിയില്‍  ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കളര്‍ ടെലിവിഷനുകളുടെ ഇറക്കുമതി സ്വതന്ത്ര വിഭാഗത്തില്‍നിന്ന് നിയന്ത്രിത വിഭാഗത്തിലേക്ക് മാറ്റിയാണ് ഭേദഗതി.

ചൈനയില്‍നിന്നുള്ള ടെലിവിഷനുകളുടെ ഇറക്കുമതി നിയന്ത്രിത വിഭാഗത്തിലേക്ക് മാറ്റുന്നതോടെ ഇനി ടെലിവിഷനുകള്‍ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക ഇറക്കുമതി ലൈസന്‍സ് ആവശ്യമാകും. ഇന്ത്യന്‍ വിപണിയില്‍ ചൈനയില്‍നിന്നുള്ള ടെലിവിഷനുകളുടെ പെരുപ്പം കുറയ്ക്കുക എന്നതാണ് നടപടിയുടെ പ്രധാന ലക്ഷ്യം.

 

Latest News