Sorry, you need to enable JavaScript to visit this website.

എസ്.ആര്‍.പിയുടെ മാന്യതക്ക് കാരണം ആര്‍.എസ്.എസ് സംസ്‌കാരമെന്ന് ജന്മഭൂമിയില്‍ ലേഖനം

തിരുവനന്തപരും- സി.പി.എം പിബി അംഗം എസ്.രാമചന്ദ്രന്‍പിള്ള ചെറുപ്പത്തില്‍ ആര്‍.എസ്.എസ് ശിക്ഷക് ആയിരുന്നുവെന്ന് വിശദീകരിക്കുന്ന ലേഖനം ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയില്‍.

 

കമ്മ്യുണിസ്റ്റു നേതാക്കളില്‍ മാന്യതയുടെ മുഖമുള്ള നേതാവാണ് എസ്.ആര്‍.പി. മാന്യതയ്ക്ക് കാരണം അദ്ദേഹത്തിന്റെ ആര്‍.എസ.എസ് സംസ്‌കാരമാണെന്ന് പറയുന്നവരുമുണ്ടെന്ന് പി ശ്രീകുമാര്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. രമേശ് ചെന്നിത്തലയല്ല, ആര്‍.ശങ്കറും എസ്. രാമചന്ദ്രന്‍ പിള്ളയുമാണ് ആര്‍എസ്എസ്; ചെന്നിത്തലയുടെ അച്ഛനും' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.


ശാഖയില്‍ പങ്കെടുക്കുക മാത്രമല്ല രാമചന്ദ്രന്‍ പിള്ള കായംകുളത്ത് ആര്‍.എസ്.എസ് ശാഖ നടത്തുന്നതിന്റെ ചുമതലക്കാരനുമായിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് എസ്.ആര്‍.പി ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയിലെ പ്രവര്‍ത്തകനായിരുന്നത്. ശാഖയുടെ നടത്തിപ്പ് ചുമതലയുള്ള ശിക്ഷക് എന്ന ചുമതല വഹിച്ചിരുന്ന എസ്.ആര്‍.പി സംഘത്തിന്റെ പ്രവര്‍ത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അടുക്കുകയായിരുന്നുവെന്നും ലേഖനം പറയുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആര്‍.എസ്.എസ് ആയിരുന്നില്ലെങ്കിലും അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ ആര്‍.എസ്.എസിനെ സ്‌നേഹിച്ചിരുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
ചെന്നിത്തല മഹാത്മാ സ്‌കൂളിലെ അധ്യാപകനായ അദ്ദേഹം ആര്‍.എസ്.എസ് കളരിക്കല്‍ ശാഖയില്‍ ഗുരുപൂജ, ഗുരുദക്ഷിണ പരിപാടികളില്‍ പങ്കെടുത്തു. കെഎസ്‌യു കളിച്ചു നടന്ന രമേശിന് നേരെ അക്കാലത്ത് സിപിഎം അതിക്രമം നടത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ തല്ലാന്‍ വളഞ്ഞപ്പോള്‍ രാമകൃഷ്ണന്‍ സാറിന്റെ മകന്‍ എന്ന നിലയില്‍ രക്ഷപ്പെടുത്തിയിട്ടുണ്ടാകാം. അതിനപ്പുറം രമേശിന് ആര്‍എസ്എസിന്റെ ഒരു മണോം ഗുണോം ഇല്ലെന്ന് ആ സംഘടനയെ അറിയാവുന്ന ആര്‍ക്കുമറിയാമെന്നും ലേഖനം പറയുന്നു.

 

Latest News