ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ച സല്‍മാന്‍ രാജാവ് ആശുപത്രി വിട്ടു-video

റിയാദ്- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് വിജയകരമായ ശസ്ത്രക്രിയക്കു ശേഷം ആശുപത്രി വിട്ടു.

ജൂലൈ 20 ന് കിംഗ് ഫൈസല്‍ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജാവിന് അണുബാധയെ തുടര്‍ന്ന് പിത്താശയം നീക്കം ചെയ്യുന്നതിനാണ് ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ വിശ്രമിച്ച രാജാവ് വ്യാഴാഴ്ച വൈകിട്ടാണ് വസതിയിലേക്ക് മടങ്ങിയത്.

 

Latest News