ഇന്ത്യ അടക്കം കൂടുതല്‍ രാജ്യങ്ങള്‍ക്ക് യു.എ.ഇ സന്ദര്‍ശക വിസ അനുവദിക്കുന്നു

ദുബായ്- ഇന്ത്യ അടക്കം കൂടുതല്‍ രാജ്യങ്ങള്‍ക്ക് യു.എ.ഇ സന്ദര്‍ശക വിസ നല്‍കിത്തുടങ്ങി.  ബുധനാഴ്ച മുതലാണ് വിസ നടപടിക്രമം ആരംഭിച്ചത്. ഒട്ടേറെ പേര്‍ ആദ്യദിനം തന്നെ വിസക്ക് അപേക്ഷിച്ചതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു.

കോവിഡ്–19 നെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ദുബായ് സന്ദര്‍ശക വിസ അനുവദിക്കുന്നത് നിര്‍ത്തലാക്കിയിരുന്നു. ഇന്ത്യക്കാരടക്കം ഒട്ടേറെ രാജ്യക്കാര്‍ സന്ദര്‍ശക വിസ അനുവദിക്കുന്നത് കാത്തിരിക്കുകയായിരുന്നു. എല്ലായിടത്തു നിന്നും ആളുകള്‍ ജോലി അന്വേഷിച്ചെത്താറുള്ളത് സന്ദര്‍ശക വിസയിലാണ്.  എല്ലാ രാജ്യങ്ങള്‍ക്കും ടൂറിസ്റ്റ് വിസയും അനുവദിച്ചു തുടങ്ങിയിട്ടുണ്ട്.

 

Latest News