മസ്‌കത്ത്- ഒമാനില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. വ്യാഴാഴ്ച 590 പേര്‍ക്ക് കോവിഡ് സ്ഥിരീകരിതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 496 സ്വദേശികള്‍ക്കും 94 വിദേശികള്‍ക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 79,159 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 1181 പേര്‍ക്ക് കോവിഡ് ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 61421 ആയി ഉയര്‍ന്നു. ഒമ്പത് പേര്‍ കൂടി രാജ്യത്ത് മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 421 ആയി.