ന്യൂദൽഹി- കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദൽഹിയിലെ ഗംഗാ റാം ആശുപത്രിയിലാണ് ഇന്ന് വൈകിട്ട് ഏഴു മണിയോടെ സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ പാർട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി സോണിയാ ഗാന്ധി ഓൺലൈനിൽ യോഗം ചേർന്നിരുന്നു. സാധാരണ പരിശോധനക്ക് വേണ്ടിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ആശുപത്ര അധികൃതർ വ്യക്തമാക്കി.