നടന്‍ അനില്‍ മുരളി അന്തരിച്ചു

കൊച്ചി- നടന്‍ അനില്‍ മുരളി (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കരള്‍ രോഗ ബാധിതനായിരുന്നു.മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയ മേഖലയിലെത്തിയ താരം 1993ല്‍ വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ ആദ്യമെത്തുന്നത്. വാല്‍ക്കണ്ണാടി,ലയണ്‍,ബാബാ കല്യാണി,റണ്‍ ബേബി റണ്‍ തുടങ്ങി ഒത്തിരി നല്ല ചിത്രങ്ങളില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. പിതാവ് മുരളീധരന്‍ നായര്‍.മാതാവ് ശ്രീകുമാരിയമ്മ. ഭാര്യ സുമ മക്കള്‍ : ആദിത്യ , അരുന്ധതി.
 

Latest News