കല്‍പ്പറ്റ- വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഗുരുതരമായ രീതിയിലാണ് കോവിഡ് വ്യാപനം ഉണ്ടായിരിക്കുന്നത്. നാലാമത്തെ ദിവസവും രോഗികളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് മാത്രം 51 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച വരെ 89 പേര്‍ക്കായിരുന്നു ഈ മേഖലയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നത്.
ഇതിന് പിന്നാലെ കൂടുതല്‍ പേരില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. പുതിയ ഫലം പുറത്തുവന്നതോടെ വാളാട് മാത്രം 140 പേര്‍ക്കാണ് ആകെ കോവിഡ് ബാധിച്ചിരിക്കുന്നത്. 647 പേരില്‍ ആന്റിജന്‍ പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു. വയനാട് ജില്ലയിലെ ഹോട്ട്‌സ്‌പോട്ടായി തുടരുകയാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട്.മരണാനന്തര ചടങ്ങിലും വിവാഹ ചടങ്ങിലും പങ്കെടുത്തവര്‍ക്കാണ് കോവിഡ് പടര്‍ന്നത്.