അബുദാബി- റസ്റ്റോറന്ഡുകള്, കോഫി ഷോപ്പുകള്‍, കഫേകള്‍, മറ്റു അംഗീകൃത ഭക്ഷ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങിയവക്ക് ഇളവ് അനുവദിച്ച് അബുദാബി സര്‍ക്കാര്‍. ഈ സ്ഥാപനങ്ങള്‍ക്ക് 80 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കാമെന്ന് ഇക്കണോമിക് ഡവലപ്മെന്റ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
നിരവധി മാര്‍ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഭക്ഷ്യശാലകളിലെ എല്ലാ തൊഴിലാളികളും രണ്ടാഴ്ച കൂടുമ്പോള്‍ ലേസര്‍ കോവിഡ് പരിശോധനക്ക് വിധേയരാകണം. ജോലി സമയത്ത് ഓരോ രണ്ട് മണിക്കൂറിലും ഇന്‍ഫ്രാ റെഡ് തെര്‍മോമീറ്റര്‍ കൊണ്ട് എല്ലാ ജീവനക്കാരുടെ ശരീരോഷ്മാവ് അളക്കണമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഫെയ്സ് മാസ്കും ഗ്ലൗസും നിര്‍ബന്ധമായും ധരിച്ചിരിക്കണം. കൃത്യമായി സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യമുണ്ടെങ്കില്‍ മാത്രമേ പുനരുപയോഗിക്കാനുള്ള ഗ്ലാസുകളും പ്ലേറ്റുകളും ഉപയോഗിക്കാവൂ എന്നും നിര്‍ദ്ദേശത്തിലുണ്ട്. ഏതെങ്കിലും ശാരീരിക അസുഖമുള്ളവര്‍ ജോലിക്ക് വരാന്‍ പാടില്ലെന്നും ഇക്കണോമിക് ഡവലപ്മെന്റ് ഓര്‍മിപ്പിച്ചു.






