മനാമ- രാജ്യത്ത് പുതുതായി 439 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം. ഇതില്‍ 187 പേര്‍ വിദേശികളാണ്. 421 പേര്‍ രോഗമുക്തരായെന്നും മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച മരണങ്ങളില്ല. 24 മണിക്കൂറില്‍ 9,477 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 808,276 ആയി വര്‍ധിച്ചു. 3249 പേരാണ് ഇപ്പോള്‍ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 50 പേരുടെ നില ഗുരുതരമാണ്. 36,531 പേര്‍ രോഗമുക്തരാകുകയും ചെയ്തു. രാജ്യത്ത് 141 പേരാണ് ഇതുവരെ മരിച്ചത്.