മസ്‌കത്ത്- ഒമാനില്‍ പൊതുസ്ഥലങ്ങളിലും റോഡുകളിലും അനധികൃതമായി കുടിവെള്ളം കച്ചവടം ചെയ്ത 43 വിദേശതൊഴിലാളികള്‍ അറസ്റ്റില്‍. പിടിയിലായ തൊഴിലാളികള്‍ക്കെതിരായി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഒമാന്‍ മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. ജീവനക്കാര്‍ക്ക് മതിയായ സൗകര്യമൊരുക്കാന്‍ തൊഴിലുടമകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.